ചായ കുടിച്ചിരിക്കാതെ പണിയെടുക്കാന്‍ പൃഥ്വിയോട് 'നിര്‍മാതാവ്' ക്ഷീണം മാറട്ടെയെന്ന് ആരാധകര്‍
പൃഥ്വിരാജിന്റെ പ്രൊഡക്ഷന് കമ്പനിയും സോണി പിക്ചേഴ്സും കൈകോര്ത്ത് നിര്മിക്കുന്ന ചിത്രമാണ് ഒമ്പത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതിനിടയില് പൃഥ്വിരാജും അഭിനന്ദന് രാമാനുജനും ഒരു ചായ കുടിക്കാനിറങ്ങിയതാണ് ഇന്സ്റ്റഗ്രമിലെ ഇപ്പോഴത്തെ ചര്ച്ചാ വിഷയം.
സംഭവം മറ്റൊന്നുമല്ല, സംവിധായകനെ ടാഗ് ചെയ്ത് ഷൂട്ടിങ്ങിനിടെ ചായ കുടിക്കാനിറങ്ങിയ ചിത്രം പൃഥ്വിരാജ് ഇന്സ്റ്റഗ്രമില് പോസ്റ്റ് ചെയ്യുന്നു. ആരാധകര് കമന്റുമായെത്തുന്നതിനിടയില് ഒരു കമന്റു കൂടിയെത്തി... ചിത്രത്തിന്റെ പ്രൊഡ്യൂസറും പൃഥ്വിയുടെ ഭാര്യയുമായ സുപ്രിയയായിരുന്നു അത്. ചായ കുടിച്ചിരിക്കാതെ പോയി പണിയെടുക്കാനായിരുന്നു സുപ്രിയയുടെ കമന്റ്. ഇതിന് പൃഥ്വിരാജിന്റെ മറുപടി കമന്റ് ആരാധകരെ ഏറെ രസിപ്പിച്ചു. പ്രൊഡ്യൂസര് എസ്കേപ്പ് എന്നായിരുന്നു പൃഥ്വിയുടെ കമന്റ്.

കമന്റ് വന്നതിന് പിന്നാലെ ആരാധകര് വാദ പ്രതിവാദങ്ങളുമായി എത്തി. ജോലി ചെയ്ത് ക്ഷീണിച്ചതല്ലേ ഒരു ചായ കുടിച്ചോട്ടെ എന്നായിരുന്നു ഒരു ആരാധകന്റെ കുറിപ്പ്. പാവത്തിന് ഇത്തിരി വിശ്രമം കൊടുക്കൂ എന്ന് പറഞ്ഞെത്തുന്നവരുമുണ്ട്. എന്തായാലും പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചായകുടി ചിത്രം ഇന്സ്റ്റഗ്രമില് താരമായിരിക്കുകയാണ്.
