പൃഥ്വിരാജ് സൂപ്പര്‍സ്റ്റാറായി അഭിനയിക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് സൂപ്പര്‍സ്റ്റാര്‍ ആയി അഭിനയിക്കുന്നത്. ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.


ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനിവാസന്‍ ഒരു വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിട്ടാണ് അഭിനയിക്കുന്നത്. കാര്‍ ഭ്രമമുള്ള പൃഥ്വിരാജിന്റെ സൂപ്പര്‍ സ്റ്റാറും വെഹിക്കിള്‍ ഇന്‍സ്പെക്ടറായുള്ള ശ്ലീനിവാസനും തമ്മിലുള്ള വൈരം ചിത്രത്തില്‍ഒ പ്രമേയമായി വരുന്നു.


നേരത്തെ പൃഥ്വിരാജിനെ നായകനാക്കി അനാര്‍ക്കലി എന്ന ചിത്രം സച്ചി സംവിധാനം ചെയ്‍തിരുന്നു. ദിലീപിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിനും സച്ചി തിരക്കഥ എഴുതുന്നുണ്ട്.