കൊച്ചി: ഹേ ജൂഡിലെ നിവിന്‍ പോളിയുടെ പ്രകടനത്തിന് കൈയടിച്ച് പൃഥ്വിരാജ്. 'നിവിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ് ജൂഡ്, വളരെ അനായാസമായി ജൂഡിനെ അവതരിപ്പിച്ച രീതിയും ഏറെ ഇഷ്ടപ്പെട്ടു.' എന്ന് പൃഥ്വി ട്വിറ്ററില്‍ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

ഇതിന് മറുപടിയുമായി നിവിനും എത്തി. 'താങ്ക് യു ഡിയര്‍, നിങ്ങള്‍ക്കായി ജൂഡിന്റെ പുതിയ ടീസറും പങ്കുവെയ്ക്കുന്നു' എന്നായിരുന്നു നിവിന്റെ ട്വീറ്റ്.

Scroll to load tweet…

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേ ജൂഡ് മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. തൃഷ ആദ്യമായി മലയാളത്തിലെത്തിയ ചിത്രമെന്ന പ്രത്യേകതയും ജൂഡിനുണ്ട്.

ശ്യാമപ്രസാദിന്റെ മുന്‍ ചിത്രമായ 'ഇവിടെ'യിലൂടെ പൃഥ്വിരാജും നിവിന്‍ പോളിയും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു.