പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രമാണ് കുറച്ച് മണിക്കൂറുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തില്‍ സോമനും പൃഥ്വിയുടെ അച്ഛന്‍ സുകുമാരനും സോമനും ചേര്‍ന്ന് ഒരു വ്യക്തിയെ മാലയണിക്കുന്ന ഫോട്ടോയായിരുന്നു അത്. ഈ മൂന്നുപേര്‍ക്കും പിന്നില്‍ കണ്ണട വച്ച നാലാമതൊരാള്‍ കൂടിയുണ്ടായിരുന്നു ഫോട്ടോയില്‍. ഇവര്‍ ആരാണെന്നായിരുന്നു പൃഥ്വിയുടെ ചോദ്യം.

27 ലക്ഷത്തിലേറെ ലൈക്കുകളുള്ള പൃഥ്വിയുടെ ഫേസ്ബുക്ക് പേജിലേക്ക് കമന്റുകളുടെ പ്രവാഹമായിരുന്നു. എന്നാല്‍ അതില്‍ ശരിയുത്തരം കുറവായിരുന്നു. സോമനും സുകുമാരനും മാലയിട്ട് സ്വീകരിക്കുന്ന ആ കപ്പടാ മീശക്കാരന്‍ ആരാണെന്ന് പൃഥ്വി തന്നെ മണിക്കൂറുകള്‍ക്ക് ശേഷം വെളിപ്പെടുത്തി. തിരക്കഥാകൃത്ത് ടി.ദാമോദരന്‍ മാഷായിരുന്നു അത്. മൂവര്‍ക്കുമൊപ്പമുള്ള നാലാമന്‍ ആരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കെ.ടി.സി.അബ്ദുള്ളയായിരുന്നു അത്.