പൃഥ്വിരാജിന്റെ നൈൻ, മോഷൻ പോസ്റ്റര്‍ കാണാം
പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് നൈൻ. ചിത്രത്തിന്റെ ആദ്യത്തെ മോഷൻ പോസ്റ്റര് അണിയറപ്രവര്ത്തകര് പുറത്തുവിട്ടു.
പൃഥ്വിരാജിന്റെ ആദ്യ നിര്മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്സ് സോണി പിച്വര് റിലീസിങ് ഇന്റര്നാഷണലുമായി കൈകോര്ത്ത് ചെയ്യുന്ന ചിത്രമാണ് നൈൻ. എ ജീനസ് മൊഹമ്മദാണ് സംവിധാനം ചെയ്യുന്നത്.
ഷാന് റഹ്മാനാണ് ചിത്രത്തിനായി സംഗീതം നിര്വഹിക്കുന്നത്. ഈ വര്ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും. സയന്സ് ഫിക്ഷന് സ്വഭാവമുള്ള ചിത്രമായിരിക്കും നൈന്.
