പൃഥ്വിരാജിന്റെ പുതിയ നായിക വാമിഖ

First Published 16, May 2018, 1:22 PM IST
Prithviraj film
Highlights

 പൃഥ്വിരാജിന്റെ പുതിയ നായിക വാമിഖ

ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖ പൃഥ്വിരാജിന്റെ നായികയാകുന്നു. നൈന്‍ എന്ന സിനിമയിലാണ് വാമിഖ നായികയാകുന്നത്.

പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിച്വര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രമാണ് നൈൻ. എ ജീനസ് മൊഹമ്മദാണ് സംവിധാനം ചെയ്യുന്നത്.

ഷാന്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്.  ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും. സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നൈന്‍.

 

loader