പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ പൃഥ്വിരാജ് നായകനാകുന്നു. ഇതാദ്യമായാണ് പ്രിയദര്‍ശന്റെ സിനിമയില്‍ പൃഥ്വിരാജ് നായകനാകുന്നത്.

മോഹന്‍‌ലാലിന്റെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ഒപ്പം എന്ന സിനിമയ്‍ക്കു ശേഷമായിരിക്കും പൃഥ്വിരാജ് സിനിമയുടെ ജോലികള്‍ തുടങ്ങുക. മണിയന്‍പിള്ള രാജുവാണ് സിനിമ നിര്‍മ്മിക്കുന്നത്. നേരത്തെ പാവാട എന്ന ചിത്രത്തിനു വേണ്ടിയും പൃഥ്വിരാജും മണിയന്‍പിള്ള രാജുവും ഒന്നിച്ചിരുന്നു. പുതിയ സിനിമയുടെ മറ്റ് വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

അതേസമയം ഒപ്പം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അന്ധനായാണ് അഭിനയിക്കുന്നത്. ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആയിരിക്കും. ഗോവിന്ദന്റെ കഥയില്‍ പ്രിയദര്‍ശന്‍ ആണ് തിരക്കഥയും സംവിധാനവും ഒരുക്കുന്നത്. നെടമുടി വേണു, മാമുക്കോയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മധു വാസുദേവന്‍ ആണ് ഗാനരചന നിര്‍വഹിക്കുന്നത്.