എന്നാല്‍ ചിത്രം കണ്ട ഒരു ആരാധകന്‍ ആകെ ആശയക്കുഴപ്പത്തിലാണ്. ആശങ്ക പരിഹരിക്കാന്‍ പൃഥ്വിയെ തന്നെ സമീപിച്ചു. ചിത്രത്തിന്റെ ക്ലൈമാക്‌സ് മനസ്സിലായിട്ടില്ലെന്നും വിശദീകരിക്കാമോയെന്നായിരുന്നു ആരാധകന്റെ ചോദ്യം
കൊച്ചി: പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്രിരാജ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് നയന്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്. തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജെനുസ് മൊഹമ്മദ് ആണ്. വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ ചിത്രത്തെ പറ്റി പങ്കുവെക്കുന്നത്.
എന്നാല്‍ ചിത്രം കണ്ട ഒരു ആരാധകന്‍ ആകെ ആശയക്കുഴപ്പത്തിലാണ്. ആശങ്ക പരിഹരിക്കാന്‍ പൃഥ്വിയെ തന്നെ സമീപിച്ചു. ചിത്രത്തിന്റെ ക്ലൈമാക്‌സ് മനസ്സിലായിട്ടില്ലെന്നും വിശദീകരിക്കാമോയെന്നായിരുന്നു ആരാധകന്റെ ചോദ്യം. ചിത്രം ഒന്നുകൂടി കണ്ടാല്‍ കിളി തിരിച്ചുവരുമെന്നായിരുന്നു പൃഥ്വിയുടെ മറുപടി
പൃഥ്വിരാജിനൊപ്പം ബാലതാരം അലോക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, ടോണി ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങള്‍. ദുല്‍ക്കര്‍ നായകനായി എത്തിയ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നയന്‍.
