പൃഥ്വിരാജ് ചിത്രം 'നൈന്‍" ചിത്രീകരണം ആരംഭിക്കുന്നു
കൊച്ചി: പൃഥ്വിരാജിന്റെ ആദ്യ നിര്മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്സ് സോണി പിച്വര് റിലീസിങ് ഇന്റര്നാഷണലുമായി കൈകോര്ത്ത് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നാളെ ആരംഭിക്കും. നൈന്(9) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജീനസ് മൊഹമ്മദാണ് സംവിധാനം ചെയ്യുന്നത്.
ഷാന് റഹ്മാനാണ് ചിത്രത്തിനായി സംഗീതം നിര്വഹിക്കുന്നത്. നാളെ ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒറ്റ ഷെഡ്യൂളില് തീര്ക്കുമെന്നാണ് അണിയറ പ്രവര്ത്തകര് അറിയിച്ചിരിക്കുന്നത്. ഈ വര്ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും. സയന്സ് ഫിക്ഷന് സ്വഭാവമുള്ള ചിത്രമായിരിക്കും നൈന്. ഷൂട്ടിങ് ആരംഭിക്കുന്ന വിവരം പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
