ഒരു പുസ്‍തകവും അതിലെ സ്ഥലങ്ങള്‍ തേടിയുള്ള യാത്രയുമായി സുപ്രിയയുമായി പ്രണയത്തിലാകാൻ കാരണമെന്ന് പൃഥ്വിരാജ്. സിനിമയോടും പുസ്‍തകത്തോടുമുള്ള കാഴ്‍ചപ്പാടുകൾ സമാനമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
ഒരു പുസ്‍തകവും അതിലെ സ്ഥലങ്ങള്‍ തേടിയുള്ള യാത്രയുമായി സുപ്രിയയുമായി പ്രണയത്തിലാകാൻ കാരണമെന്ന് പൃഥ്വിരാജ്. സിനിമയോടും പുസ്‍തകത്തോടുമുള്ള കാഴ്‍ചപ്പാടുകൾ സമാനമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
തെന്നിന്ത്യൻ സിനിമയെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാനാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോൾ ഞാൻ തിരക്കിലായിരുന്നു. പിന്നീട് തിരക്കൊഴിഞ്ഞ് ഞാൽ തിരികെ വിളിച്ചപ്പോൾ സുപ്രിയ തീയറ്ററിലായിരുന്നു. ഫോണിലൂടെ സൌഹൃദമായി. സിനിമയോടും പുസ്തകത്തോടുമുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകൾ സമാനമാണെന്ന് അടുത്തറിഞ്ഞതോടെ മനസിലായി. ഗാഗ്രി ഡേവിഡ് റോബർട്ട്സിന്റെ ശാന്താറാം എന്ന പുസ്തകത്തിൽ മുംബൈയെക്കുറിച്ച് വായിക്കാനിടയാതാണ് പ്രണയത്തിലാകാൻ കാരണമെന്നും പൃഥ്വിരാജ് പറയുന്നു. ആ പുസ്‍തകത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ കാണാൻ എനിക്ക് ആഗ്രഹം തോന്നി. അന്ന് മുംബൈയി താമസിക്കുകയായിരുന്ന സുപ്രിയ പുസ്‍തകത്തിൽ പറഞ്ഞ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോകാമെന്നു ഉറപ്പുതന്നു. ആ മുംബൈ യത്രയിലാണ് എനിക്ക് സുപ്രിയയോട് പ്രണയം തോന്നിയത് പ്രിഥ്വിരാജ് പറയുന്നു. ഇരുവര്‍ക്കും അലംകൃത എന്ന മകളുണ്ട്.
ലൂസിഫര്‍ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കിയാണ് പൃഥ്വിരാജ് തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. മഞ്‍ജു വാര്യരാണ് നായിക. വിവേക് ഒബ്‍റോയ് ഒരു പ്രധാന വേഷത്തിലെത്തുന്നു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
