പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. മോഹൻലാല്‍ നായകനാകുന്ന സിനിമയില്‍ ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചേട്ടനായതു കൊണ്ടല്ല ഇന്ദ്രജിത്തിനെ സിനിമയില്‍ അഭിനയിപ്പിക്കുന്നത് എന്ന് പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. മോഹൻലാല്‍ നായകനാകുന്ന സിനിമയില്‍ ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചേട്ടനായതു കൊണ്ടല്ല ഇന്ദ്രജിത്തിനെ സിനിമയില്‍ അഭിനയിപ്പിക്കുന്നത് എന്ന് പൃഥ്വിരാജ് പറയുന്നു.
ചേട്ടനായതു കൊണ്ടല്ല ഇന്ദ്രജിത്തിന് അഭിനയിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പകരക്കാനായി വേറൊരാളില്ല. തിരക്കഥ വായിക്കുമ്പോള്‍ തന്നെ ആ കഥാപാത്രമായി മനസ്സില്‍ വന്നത് ഇന്ദ്രജിത്താണ്. സിനിമ കാണുമ്പോള്‍ അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുമെന്നും പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജിന്റെ ചിത്രമാണ് ലൂസിഫര്‍ എന്നതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയെന്നാണ് മോഹൻലാല്‍ പറഞ്ഞത്. എന്നെ അദ്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ഒരുപാട് തിരക്കുള്ള കുറെ ചിത്രങ്ങളില്‍ അഭിനയിച്ച പൃഥ്വിരാജ് സംവിധായകനാകുന്നു. ഒരു സംവിധായകൻ എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണ്. കമാൻഡിംഗ് പവര്‍ വേണ്ടി വരും. അതിലേക്ക് ഒക്കെ പൃഥ്വിരാജ് പെട്ടെന്ന് ഇഴുകിചേര്‍ന്നു. എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ് പൃഥ്വിരാജിനെ. പോസറ്റീവായും സീരിയസായും സിനിമയെ സമീപിക്കുന്ന ആളാണ്. സംവിധായകനാകുമ്പോള്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും. അത് ക്ഷുഭിതനാകാൻ വേണ്ടി ക്ഷുഭിതനാകുന്നതല്ല. എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോഴല്ലേ. ആ കാര്യം കഴിഞ്ഞാല്‍ അത് മറക്കും. അങ്ങനെ കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്. അച്ഛന്റെ സ്വഭാവം പോലെ.
വിവേക് ഒബ്‍റോയിയുമായി വീണ്ടും അഭിനയിക്കുകയുമാണ്. വിവേക് ഒബ്‍റോയി സിനിമയിലേക്ക് വന്നത് അദ്ദേഹത്തിന്റെ റോളിന്റെ പ്രത്യേകത കൊണ്ടുതന്നെയാണ്. ചിത്രം എടുക്കുന്ന രീതിയും വ്യത്യസ്തമാണ് എന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാകണമെന്നും മോഹൻലാല്‍ പറഞ്ഞു.
സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‍ട്രീയപ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ അഭിനയിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഞ്ജു വാര്യരാണ് നായിക. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
