ദിലീപിനെതിരായ നടപടി താരസംഘടനായ 'അമ്മ' ഒറ്റക്കെട്ടായി എടുത്ത തീരുമാനമെന്ന് പൃഥ്വിരാജ്. യോഗം തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തീരുമാനങ്ങള്‍ എടുത്തിരുന്നു. സിനിമയിൽ ഇനിയും ക്രിമിനലുകൾ ഉണ്ടോയെന്ന് അറിയില്ല. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ മാത്രം ആരും കുറ്റവാളിയാകുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

അമ്മയുടെ തീരുമാനത്തിൽ പൂർണതൃപ്തിയുണ്ടെന്ന് രമ്യ നമ്പീശൻ പറഞ്ഞു. 'അമ്മ' സംഘടനയുടെ മുൻനിലപാടുകളിൽ അതൃപ്തിയുണ്ടായിരുന്നു. വനിത സംഘടനയിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു. സിനിമയിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്ന് പറഞ്ഞ ശ്രീനിവാസന്റെ അഭിപ്രായം തെറ്റാണ്. ഉചിതമായ സമയത്തെ ഉചിതമായ തീരുമാനമെന്ന് ആസിഫ് അലി പറഞ്ഞു.