കൊച്ചി: വിമാനം എന്ന ചിത്രത്തിനായി രണ്ട് മാസത്തിനിടയില്‍ പത്ത് കിലോ കുറച്ച് പൃഥ്വിരാജ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്‍റെ ചെറുപ്പകാലം അഭിനയിക്കാനാണ് പൃഥ്വി ഭാരം 10 കിലോ കുറച്ചത്. പ്രദീപ് എം നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത സജി എം തോമസിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് വിമാനം ഒരുക്കുന്നത്.

മാജിക്ക് ഫ്രൈംസിന്‍റെ ബാനറില്‍ ലിന്‍സ്റ്റന്‍ സ്റ്റീഫനാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. ചിത്രത്തിന്‍റെ ആദ്യഘട്ടം മാര്‍ച്ചില്‍ ചിത്രീകരിച്ചിരുന്നു. രണ്ടാം ഷെഡ്യൂളാണ് ഉടന്‍ ആരംഭിക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും, തൂത്തുകുടിയിലുമാണ് രണ്ടാം ഷെഡ്യൂള്‍. ആദ്യ ഷെഡ്യൂളില്‍ പൃഥ്വിയുടെ പ്രയം ചെന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്. രണ്ടാം ഷെഡ്യൂളില്‍ 22 വയസുള്ള പൃഥ്വിയെയാണ് ചിത്രീകരിക്കാന്‍ പോകുന്നത്. പറക്കുന്ന രംഗങ്ങളുമുണ്ട്.