പൃഥ്വിരാജ് നായകനാകുന്ന സയൻസ് ഹൊറര്‍ ചിത്രമാണ് നയൻ. ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റിയതായി പൃഥ്വിരാജ് അറിയിച്ചു. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് പൃഥ്വിരാജ് ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയിച്ചത്. അച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് നായകനാകുന്ന സയൻസ് ഹൊറര്‍ ചിത്രമാണ് നയൻ. ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റിയതായി പൃഥ്വിരാജ് അറിയിച്ചു. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് പൃഥ്വിരാജ് ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയിച്ചത്. അച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

ആത്യന്തികമായി നയൻ എന്ന സിനിമ അച്ഛന്റെയും മകന്റെയും വൈകാരിക ബന്ധത്തിന്റെ കഥ പറയുന്ന സിനിമയാണ്. ഗ്ലോബല്‍ സ്കെയിലിലുള്ള ഈവന്റിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഇതില്‍ ഹൊറര്‍ എലമെന്റ്സ് ഉണ്ട്. സൈക്കോളജിക്കല്‍ എലമെന്റ്സ് ഉണ്ട്. സയൻസ് ഫിക്ഷൻ ഉണ്ട്. സിനിമ ഞാൻ കണ്ടു. അച്ഛന്റെയും മകന്റെയും വൈകാരികമായ ബന്ധത്തിന്റെ കഥയാണ് ഇത്. ട്രെയിലര്‍ വര്‍ഷാവസാനം റിലീസ് ചെയ്യും. ചിത്രം പൂര്‍ണതയിലെത്തിക്കാൻ സമയം വേണ്ടതുകൊണ്ടാണ് ഫെബ്രുവരി ഏഴിലേക്ക് റിലീസ് നീട്ടിയത്. സുഹൃത്തുക്കളുടെ സിനിമയുടെ റിലീസ് ഡേറ്റും നോക്കിയാണ് അത് ചെയ്‍തത്. ആദ്യം കഥ കേട്ടപ്പോള്‍ നിര്‍മ്മിക്കും എന്നൊന്നും തീരുമാനിച്ചിരുന്നില്ല.

പിന്നീടാണ് സിനിമ നിര്‍മ്മിക്കാൻ തീരുമാനിച്ചത്. വളരെ അവിചാരിതമായി ആണ് മുംബൈയില്‍‌ വെച്ച് സോണി പിക്ചേഴ്സിന്റെ എംഡി വിവേക് കൃഷ്‍‌ണാനിയുമായി കൂടിക്കാഴ്‍ച നടത്തുന്നത്. പ്രാദേശിക സിനിമകളെ കുറിച്ചായിരുന്നു ചര്‍‌ച്ച നടന്നത്. അപ്പോഴാണ് നയൻ സിനിമയെ കുറിച്ചും പറയുന്നത്. സിനിമയുടെ സംവിധായകനെയടക്കമുള്ളവരെ മുംബൈയില്‍ കൊണ്ടുവന്ന് വിശദമായ ചര്‍ച്ച നടത്തി. അഞ്ച് മണിക്കൂറോളം ചര്‍ച്ച നടന്നു. അന്താരാഷ്‍ട്ര സ്റ്റുഡിയോ മലയാളവുമായി കൈകോര്‍ക്കുന്നുവന്നത് വലിയ നേട്ടമായിട്ടാണ് കാണുന്നത്- പൃഥ്വിരാജ് പറയുന്നു.

എ ജീനസ് മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരംഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിക്ച്വര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രമാണ് നയൻ. ഷാന്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നയൻ. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അലോക് ആണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. റെഡ് ജെമിനി 5 കെയില്‍ ഷൂട്ട് ചെയ്‍ത ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അഭിനന്ദൻ രാമാനുജം ആണ്.