പൃഥ്വിരാജിനെതിരെ ഫേസ്ബുക്കില്‍ പലപ്പോഴും ട്രോളുകള്‍ ഉണ്ടാകാറുണ്ട്. അത് പലപ്പോഴും പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പോസ്റ്റുകളെ കുറിച്ചാണ്. പൃഥ്വിരാജിന്റെ പോസ്റ്റ് വായിക്കണമെങ്കില്‍ ഇംഗ്ലിഷ് ഡിക്ഷ്ണറി വേണമെന്നൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്യാറുള്ളത്. കടുകട്ടി ഇംഗ്ലീഷ് ആണ് പൃഥ്വിരാജിന്റേത് എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ തന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ലെന്നാണ് പൃഥ്വിരാജ് മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
സത്യസന്ധമായി മനസ്സിൽ തോന്നുന്ന കാര്യങ്ങളാണു ഞാൻ എഴുതാറുള്ളത്. മലയാളം ടൈപ്പ് ചെയ്യുന്നതു എളുപ്പമല്ലാത്തതിനാൽ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുന്നു. എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ലെന്നാണ് എന്റെ വിശ്വാസം. അത് സംബന്ധിച്ചു വരുന്ന രസകരമായ ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട്- പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നു.
