കൊച്ചി: ഭാവനയ്ക്ക് വിവാഹആശംസകളുമായി നടിയുടെ ഉറ്റസുഹൃത്ത് പൃഥ്വിരാജ്. ഭാവനയ്ക്കും ഭര്‍ത്താവിനും പൃഥ്വി ഫേസ്ബു്ക്കിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. ഭാവനയുടെ വിവാഹം ഇന്ന് തൃശൂരിൽ നടന്നു. കന്നട നിർമാതാവായ നവീൻ ആണ് വരൻ. 

തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ ഒമ്പതിനും പത്തിനും മധ്യേയായിരുന്നു മുഹൂർത്തം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി രാവിലെ തൃശൂർ ജവഹർലാൽ കൺവൻഷൻ സെൻററിലും ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർക്കായി വൈകിട്ട് ആറിന് ത്യശൂർ ലുലു കൺവൻഷൻ സെന്ററിലുമാണ് സ്നേഹവിരുന്ന് നടക്കും.

സിനിമ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് ക്ഷണം. കഴിഞ്ഞ ദിവസം നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ സിനിമയിലെ അടുത്ത വനിതാ സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്ത്.