മെമ്മറീസ് എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ഊഴം. ഇതും ഒര ക്രൈം ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൂര്യ എന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അച്ഛനായ ബാലചന്ദ്ര മേനോന്‍ അഭിനയിക്കുന്നു. നീരജ് മാധവ്, ദിവ്യ പിള്ള, രസ്ന പവിത്രം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

അതേസമയം പൃഥ്വിരാജ് ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലും നായകനാകുന്നുണ്ട്. ഇസ്ര എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയകൃഷ്‍ണനാണ് സംവിധാനം ചെയ്യുന്നത്.