പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് നയൻ. പൃഥ്വിരാജ് നായകനായ സയൻസ് ഫിക്ഷൻ ഹൊറര്‍ ത്രില്ലര്‍ ചിത്രം കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തി.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് നയൻ. പൃഥ്വിരാജ് നായകനായ സയൻസ് ഫിക്ഷൻ ഹൊറര്‍ ത്രില്ലര്‍ ചിത്രം കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തി.
അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രം കണ്ട് കിളി പോയിയെന്നാണ് ഒരു ആരാധകൻ പറഞ്ഞത്. ആരാധകന്റെ കമന്റിന് മികച്ച മറുപടിയുമായി പൃഥ്വിരാജ് തന്നെ രംഗത്ത് എത്തി. ഒന്നു കൂടി കണ്ടാൽ കിളി തിരിച്ചു വരും. ചിത്രം കണ്ടതിന് വളരെ നന്ദിയെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.
പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് നയൻ. സോണി പിക്ചേഴ്‍സ് ആണ് മറ്റൊരു നിര്‍മ്മാതാവ്.