ഹിറ്റ് ഡയലോഗ് പറഞ്ഞ് ചാലക്കുടിക്കാരെ കയ്യിലെടുത്ത് പൃഥ്വിരാജ്- വീഡിയോ

പൃഥ്വിരാജിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാളിയൻ. കാളിയന്റെ ടൈറ്റില്‍‌ ടീസറില്‍ പൃഥ്വിരാജ് പറയുന്ന ഡയലോഗ് ആകാംക്ഷ കൂട്ടുകയും ചെയ്‍തു. ആ ഡയലോഗ് പറഞ്ഞ് ചാലക്കുടിയിലെ പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുകയാണ് പൃഥ്വിരാജ്.

ചാലക്കുടിയില്‍ ഒരു ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. പാട്ടു പാടാനായിരുന്നു ആരാധകരുടെ ആവശ്യം. എന്നാല്‍ മണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഞാന്‍ ഈ അഭ്യാസം കാണിക്കുന്നതില്‍ ദൈവം എന്നോട് പൊറുക്കില്ലെന്ന് ആയിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഒടുവില്‍ ചെറുതായി ഒരു പാട്ട് മൂളി. പിന്നീട് ആയിരുന്നു കാളിയന്റെ ഡയലോഗ് പറഞ്ഞത്. ‘അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്പിച്ചോളൂ. പത്തുക്ക് ഒന്നോ നൂറുക്ക് ഒന്നോ. പക്ഷെ, തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ കാളിയന്‍'- പൃഥ്വിരാജിന്റെ ഡയലോഗ് കാണികള്‍ ഏറ്റെടുത്തു. എസ് മഹേഷാണ് കാളിയൻ സംവിധാനം ചെയ്യുന്നത്. ചരിത്രപുരുഷനായ കാളിയുടെ കഥയാണ് ചിത്രം പറയുന്നത്. സുജിത് വാസുദേവ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.