മുരളിഗോപിയാണ് തിരക്കഥ

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി യങ് സൂപ്പര്‍സ്റ്റാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫര്‍ ഈ വര്‍ഷം ജൂണില്‍ ചിത്രീകരണം ആരംഭിക്കും.

 മുരളീ ഗോപിയാണ് തിരക്കഥ. രണ്ട് വര്‍ഷം മുന്‍പാണ് മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ തിരക്കഥയുടെ അവസാനഘട്ടത്തിലാണെന്ന് മുരളി ഗോപി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണിപെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങളെ വെളിപ്പെടുത്തിയിട്ടില്ല.