ഒറ്റരാത്രികൊണ്ട് ട്രെന്‍ഡിങ്ങായി മാറിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ ഒരു അഡാര്‍ ലൗവിലെ നായിക പ്രിയയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചിത്രത്തിലെ മാണിക്യമലരായ പൂവി.... എന്ന ഗാനത്തിലെ കണ്ണിറുക്കുന്ന സീനാണ് പ്രിയ പ്രകാശ് വാര്യരെ സൈബര്‍ സെന്‍സേഷനായി മാറിയത്. ഒറ്റരാത്രികൊണ്ട് പ്രിയ വാര്യര്‍ക്ക് ആറുലക്ഷത്തിലേറെ ആരാധകരെയാണ് ലഭിച്ചത്. 

ഇപ്പോഴിതാ പ്രിയ വാര്യർ അഭിനയിച്ച തമിഴ് മ്യൂസിക്കൽ ആൽബവും ശ്രദ്ധ നേടുന്നു. ‘നീ വാനം നാൻ മഴൈ’ എന്ന മ്യൂസിക്കൽ വിഡിയോ ആൽബം കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇന്ത്യയൊട്ടാകെ പ്രിയ ശ്രദ്ധ നേടിയതോടെയാണ് ഈ ആല്‍ബവും വൈറലായി മാറിയത്. 

പ്രിയയും നിതിൻ എൻ. നായരുമാണ് ആൽബത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലഹരി മ്യൂസിക്ക് പുറത്തിറക്കിയിരിക്കുന്ന ആൽബത്തിലെ ചില ഭാഗങ്ങൾ മലയാളത്തിലാണ്. ഷനൂബ് കരുവത്താണ് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

അമൽ ആന്‍റണി അഗസ്റ്റിനും സന്ധ്യ ശരവണനും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സച്ചിൻ രാജ് ആണ്. മോഹൻ രാജനും ശ്രീകുമാർ നായരുമാണ് വരികൾ എഴുതിയിരിക്കുന്നത്. 

ആല്‍ബം കാണാം