രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ മലയാള സിനിമ അഡാര്‍ ലൗവിലെ പ്രണയഗാനവും പ്രിയ  വാരിയരുമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഗാനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലും ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. കൊച്ചി ലുലുമാളില്‍ വെച്ച നടന്ന അഡാർ ലവിന്‍റെ പ്രൊമോഷണൽ വീഡിയോയും പുറത്തിറങ്ങി. ഒറിജിനലിനെ വെല്ലും ഗണ്‍ കിസുമായി പ്രിയ വാരിയര്‍ തന്നെയാണ് ഇവിടെയും താരം. 

വീഡിയോ കാണാം

യുവസംവിധായകന്‍ ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളെത്തുന്ന സിനിമയില്‍ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണ് ആദ്യം വൈറലും ഇപ്പോള്‍ വിവാദത്തിലുമായിരിക്കുന്നത്.

പി.എം.എ ജബ്ബാര്‍ എന്ന മാപ്പിളപ്പാട്ട് രചയിതാവ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതിയ ഗാനം ഷാന്‍-വിനീത് ടീം പുതിയ ഈണത്തില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഗാനത്തിലെ പ്രണയരംഗങ്ങളിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ സൈബര്‍ സെന്‍സേഷനായി മാറിയത്. ഒറ്റരാത്രികൊണ്ട് ട്രെന്‍ഡിങ്ങായ ഗാനത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന നായികയാണ് പ്രിയ വാര്യര്‍.  പ്രിയ വാര്യര്‍ക്ക് ഒറ്റ ദിവസം കൊണ്ട് ആറുലക്ഷത്തിലേറെ ആരാധകരെയാണ് ലഭിച്ചത്. ചിത്രത്തിലെ ഒരു ഗാനരംഗത്ത് കണ്ണിറുക്കുന്ന സീനാണ് പ്രിയയ്ക്ക് ഇത്രയും ആരാധകരുണ്ടാക്കിയത്.

 

അതേസമയം ചിത്രത്തിലെ ഗാനം മതവികാരം വ്രണപ്പെടുത്തി എന്നിരോപിച്ച് ഹൈദരാബാദില ഒരു സംഘം പരാതി നല്‍കിയിരുന്നു. ഹൈദരാബാദ് പൊലീസ് ഒമര്‍ ലുലുവിനെതിരെ കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് മാണിക്യമലരായ പൂവി.... ഗാനം പിന്‍വലിക്കുമെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു.  യൂ ട്യൂബില്‍ നിന്നും ഗാനം പിന്‍വലിക്കുമെന്നും തീരിമാനിച്ചിരുന്നു. അതേസമയം  ജനപിന്തുണ കരുതി തീരുമാനം മാറ്റുകയായിരുന്നു.