നിര്‍മാതാക്കള്‍ക്ക് അതൃപ്തി പ്രിയ നായികയാ പരസ്യം മഞ്ച് ഒഴിവാക്കി

കൊച്ചി: അഡാറ് ലൗവിലെ നായിക പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. താരത്തിന്‍റെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലത്താതാണ് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. ‘ഒരു അഡാറ് ലൗ’ എന്ന പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാന രംഗത്തിലെ ഒരു കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രശസ്തയാകുന്നത്. സാമൂഹ്യമാധ്യമങ്ങളിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം ലക്ഷണക്കണക്കിന് ഫോളോവര്‍മാരുള്ല താരമായി വളരെ വേഗത്തില്‍ പ്രിയ മാറി.

ഇതോടെ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിലേക്കും പ്രിയ ചുവടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മഞ്ചിന്റെ പരസ്യത്തിലും അവര്‍ പ്രത്യക്ഷപ്പെട്ടത്. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് ഇവര്‍ പ്രതിഫലമായി ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ‘ഒരു അഡാറ് ലൗ’ എന്ന പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാന രംഗത്തിലെ ഒരു കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രശസ്തയാകുന്നത്.