ഇന്‍സ്റ്റഗ്രാമില്‍ 6 മില്ല്യണ്‍ ഫോളോവേഴ്സാണ് നടിക്കുള്ളത് ബാല്യകാലചിത്രത്തിന് ഇതിനോടകം 2 ലക്ഷത്തിലധികം ലൈക്ക്

കറുപ്പില്‍ ചുവന്ന പൂക്കളുള്ള ഉടുപ്പ്. ഇരു കയ്യിലും വളകള്‍. നീട്ടിയെഴുതിയ കണ്ണുകള്‍. തന്റെ ബാല്യകാലചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നടിയെ ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ തിരിച്ചറിയാം. 

ഒരേയൊരു കണ്ണിറുക്കലിലൂടെ സോഷ്യല്‍ മീഡിയിലാകെ തരംഗമായ പ്രിയ വാര്യര്‍ തന്നെ. ക്യാമറയ്ക്ക് പോസ് ചെയ്യുന്ന പരിപാടി ചെറുപ്പത്തിലേ തുടങ്ങിയതാണെന്ന അടിക്കുറിപ്പോടെയാണ് പ്രിയ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കകം 2 ലക്ഷത്തിലധികം ലൈക്കുകളാണ് ഫോട്ടോ നേടിയത്. 

18കാരിയായ പ്രിയയ്ക്ക് ആകെ 6 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഒരു അഡാര്‍ ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലെ സീനാണ് പ്രിയയുടെ ജീവിതം മാറ്റിമറിച്ചത്. ചിത്രത്തിലെ 'മാണിക്യ മലരായ...' എന്ന ഗാനരംഗത്തിനിടെ കണ്ണിറുക്കുന്ന പെണ്‍കുട്ടി കുറഞ്ഞ സമയം കൊണ്ടുതന്നെ ഹിറ്റായി. 

ഇന്ത്യക്ക് പുറത്തും വീഡിയോ പ്രചരിക്കപ്പെട്ടിരുന്നു. ഒരേയൊരു ഷോട്ടിലൂടെ പ്രശസ്തയായ പ്രിയയെ തേടി പിന്നീട് നിരവധി ഓഫറുകളും എത്തിയിരുന്നു.