ഒറ്റരാത്രികൊണ്ട് ഒരു ഗാനം ട്രെന്‍ഡിങ്ങായ ഗാനത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന പ്രിയ വാര്യര്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും താരമാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലെത്തുന്ന പതിനെട്ടുകാരി പ്രിയ വാര്യര്‍ക്ക് ഒറ്റ ദിവസം കൊണ്ട് ആറുലക്ഷത്തിലേറെ ആരാധകരെയാണ് ലഭിച്ചത്. 

 ചിത്രത്തിലെ ഒരു ഗാനരംഗത്ത് കണ്ണിറുക്കുന്ന സീനാണ് പ്രിയയ്ക്ക് ഇത്രയും ആരാധകരുണ്ടാക്കിയത്. ഇപ്പോള്‍ 14 ലക്ഷം ആരാധകരാണ് ഉള്ളത്. ഈ ഗാനരംഗം നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. തൃശൂര്‍ സ്വദേശിനിയായ പ്രിയ വിമലാ കോളേജിലാണ് പഠിക്കുന്നത്.