ഇന്ന് പലര്‍ക്കും കുടുംബത്തോടെ സിനിമയ്ക്കിറങ്ങാന്‍ പേടിയാണ്: പ്രിയദര്‍ശന്‍

First Published 12, Mar 2018, 10:07 AM IST
priyadarshan talks about cinema
Highlights

കുട്ടികളെ രസിപ്പിക്കുകയും മാസ് ഓഡിയന്‍സിനെ കൈയിലെടുക്കുകയും ചെയ്യുന്ന സിനിമകള്‍ ഉണ്ടാവണം

 പ്രേക്ഷകര്‍ക്ക് എന്നും സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. ഇന്നും പ്രിയദര്‍ശന്റെ ഒരു സിനിമയ്ക്കായി കാത്തിരിക്കുന്ന ഒട്ടേറെ ആരാധകരുണ്ട്. സിനിമാ പ്രേക്ഷകര്‍ക്കുണ്ടാകുന്ന ആശങ്കയെ കുറിച്ച് സംവിധായകന്‍ പറയുന്നു. 

ഒരു ശരാശരി മലയാളിക്ക് വിനോദോപാധിയായി കുടുംബത്തോടെ  പുറത്തിറങ്ങി ചുറ്റിയടിക്കാന്‍  രണ്ടു സ്ഥലങ്ങളേയുള്ളു, ബീച്ച്, തിയേറ്റര്‍. പ്രേക്ഷകര്‍ വീടടച്ച് തിയേറ്ററിലേക്കിറങ്ങുമ്പോള്‍ മാത്രമേ സൂപ്പര്‍ഹിറ്റുകള്‍ പിറക്കുകയുള്ളുവെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ഫാന്‍സിന്റെ ആരവങ്ങളെല്ലാം രണ്ടുനാള്‍കൊണ്ട് കെട്ടടങ്ങും. അതു കഴിഞ്ഞുള്ള നാളുകളിലാണ് ചിത്രത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്.

ഇന്ന് പലര്‍ക്കും കുട്ടികളേയും കൂട്ടി സിനിമയ്ക്കിറങ്ങാന്‍ പേടിയാണ്. എന്തല്ലാമാണ് സിനിമയില്‍ കാണേണ്ടിവരികയെന്ന ആശങ്കയാണ് അവരെ പിന്നോട്ട് വലിക്കുന്നതെന്നും പ്രിയദര്‍ശന്‍ പറയുന്നു. കുട്ടികളെ രസിപ്പിക്കുകയും മാസ് ഓഡിയന്‍സിനെ കൈയിലെടുക്കുകയും ചെയ്യുന്ന സിനിമകള്‍ ഉണ്ടായാല്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ ഇടിച്ചുകയറും. അടുത്തിടെ ഇറങ്ങിയ ആട്2 നേടിയ വിജയം ഇതിന് ഉദാഹരണമാണെന്നും ഒരു അഭിമുഖത്തിനിടെ പ്രിയദര്‍ശന്‍ പറഞ്ഞു. 
 


 

loader