നടി പ്രിയാമണി വിവാഹിതയാകുന്നു. ഓഗസ്റ്റ് 23നായിരിക്കും വിവാഹം. കാമുകന്‍ മുസ്തഫാ രാജാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ മെയിലായിരുന്നു നടന്നത്.
ഇവന്‍റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജ് ഐപിഎല്‍ മാച്ചിനിടയ്ക്കാണ് പ്രിയാമണിയെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് കുറേക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ആ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്കും എത്തുന്നത്. രജിസ്റ്റര്‍ വിവാഹം നടത്താനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
