അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചു,  നിര്‍മ്മാതാവിന് എതിരെ പ്രിയാമണി

അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിന് നിര്‍മ്മാതാവിന് എതിരെ പരാതിയുമായി നടി പ്രിയാമണി. അങ്കുിലിക എന്ന സിനിമയുടെ നിര്‍മ്മാതാവിനെതിരെയാണ് പ്രിയാമണി പരാതി നല്‍കിയിരിക്കുന്നത്.

അഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ചിത്രമാണ് അത്. നായികയായി ഞാൻ അതില്‍ കരാറായിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ അതില്‍ നിന്ന് പിൻമാറി. അവര്‍ മറ്റൊരു നായികയെ വച്ച് സിനിമ പൂര്‍ത്തിയാക്കി. പക്ഷേ സിനിമയുടെ ടീസറില്‍ എന്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഞാൻ ചെയ്യാത്ത സിനിമയുടെ പ്രമോഷന് എന്റെ ചിത്രം ഉപയോഗിച്ചതിന് നഷ്‍ടപരിഹാരം നല്‍കണം- മൂവി ആര്‍ടിസ്റ്റ്സ്‍ അസോസിയേഷന് നല്‍കിയ പരാതിയില്‍ പ്രിയാമണി പറയുന്നു.