ബര്‍ലിന്‍: ജര്‍മനിയില്‍ ആറു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൊവ്വാഴ്ചയുണ്ടായ അതിഥികളിലൊരാള്‍ ഇന്ത്യയില്‍ നിന്നു തന്നെയായിരുന്നു. സ്വദേശത്തുനിന്നു തന്നെയുള്ള പ്രിയങ്കാ ചോപ്ര. തന്‍റെ പുതിയ ചിത്രമായ ബേവാച്ചിന്റെ റിലീസിനു ശേഷം ജര്‍മ്മനിയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു പ്രിയങ്ക. പ്രിയങ്ക തന്നെയാണ് കൂടിക്കാഴ്ചക്കു ശേഷം മോദിയുമൊത്തുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതത്.

എന്നാല്‍ ഈ ചിത്രത്തോടെ ചിലര്‍ പ്രിയങ്കയ്ക്ക് എതിരെ തിരിഞ്ഞു. ഇറക്കം കുറഞ്ഞ ഒരു വസ്ത്രമാണ് പ്രിയങ്ക ധരിച്ചതെന്നായിരുന്നു ഇവരുടെ വിമര്‍ശനം. പ്രധാനമന്ത്രിക്ക് മുന്നില്‍ ഇങ്ങനെയിരിക്കാമോ, പ്രധാനമന്ത്രിയെ കാണാന്‍ പോകുമ്പോള്‍ ധരിക്കേണ്ട വസ്ത്രം ഇതാണ്, പ്രധാനമന്ത്രിക്ക് മുന്നില്‍ കാലുകാണിച്ച് ഇരിക്കരുത് ഇങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍.

എന്നാല്‍ ഇതിന് ചുട്ടമറുപടിയായി മറ്റൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് പ്രിയങ്ക. തന്‍റെ അമ്മയ്ക്ക് ഒപ്പം കാലുകള്‍ കാണിച്ച് ഇരിക്കുന്ന ഫോട്ടോയാണ് പിസി പോസ്റ്റ് ചെയ്തിരിക്കുന്നത്. "ഇന്നത്തെ കാലുകള്‍, അമ്മ മധു ചോപ്രയോടൊപ്പം ബര്‍ലിനിലെ രാത്രി സഞ്ചാരം എന്നാണ് പ്രിയങ്കയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Legs for days.... #itsthegenes with @madhuchopra nights out in #Berlin #beingbaywatch

A post shared by Priyanka Chopra (@priyankachopra) on