അസം ടൂറിസം ഡവലപ്‍മെന്റ് കോര്‍പ്പറേഷന്‍ പുറത്തിറിക്കിയ പ്രിയങ്ക ചോപ്രയുടെ ചിത്രമുള്ള കലണ്ടര്‍ വിവാദം ആകുന്നു. പ്രിയങ്കയുടെ വസ്‍ത്രമാണ് പ്രശ്‍നം. ചിത്രത്തെ എതിര്‍ത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്ത് എത്തി.

കഴുത്തിറക്കം കുറഞ്ഞ വസ്‍ത്രങ്ങള്‍ ധരിച്ചുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമായത്. അസാമീസ് സമൂഹത്തെ ബഹുമാനിക്കുന്ന ഗവണ്‍മെന്റ് അസാമീസ് സമൂഹത്തിന്റെ അഭിമാനത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍മാര്‍ രംഗത്ത് എത്തി. എന്നാല്‍ പ്രിയങ്ക ചോപ്രയ്‍ക്കു പകരം പ്രിയങ്ക ഗാന്ധിയെ കലണ്ടറില്‍ ഉപയോഗിക്കാന്‍ പറ്റുവോയെന്നായിരുന്നു അസം ടൂറിസം ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ ചെയർമാൻ ജയന്ത മല്ല ബറുവയുടെ പ്രതികരണം.