വിവാഹം കഴിഞ്ഞ് ഇരുവരും ആദ്യമായി ആഘോഷിക്കുന്ന ക്രിസ്തുമസ് ആണിത്. തന്റെ പ്രിയതമനൊപ്പം ലണ്ടനിൽ വച്ചാണ് പ്രിയങ്ക ഇത്തവണ ക്രിസ്തുമസ് ആഘോഷിച്ചത്. 

ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷങ്ങൾ പൊടിപ്പൊടിക്കുമ്പോൾ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കും അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജൊനാസിനും ഈ ക്രിസ്തുമസ് വളരെ പ്രത്യേകയുള്ളതാണ്. വിവാഹം കഴിഞ്ഞ് ഇരുവരും ആദ്യമായി ആഘോഷിക്കുന്ന ക്രിസ്തുമസ് ആണിത്. തന്റെ പ്രിയതമനൊപ്പം ലണ്ടനിൽ വച്ചാണ് പ്രിയങ്ക ഇത്തവണ ക്രിസ്തുമസ് ആഘോഷിച്ചത്.

View post on Instagram

ഭർത്താവ് ജൊനാസിനൊപ്പമുള്ള പ്രിയങ്കയുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. ദമ്പതികൾ ഇരുവരുടേയും ഇൻസ്റ്റ​ഗ്രാം അകൗണ്ടിലൂടെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. പ്രിയങ്കയുടെ അമ്മ മധു ചോപ്ര, സഹോദരൻ സിദ്ധാർത്ഥ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷങ്ങളിൽ പങ്കെടുത്തു.

View post on Instagram
View post on Instagram

ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ച് രണ്ട് ദിവസങ്ങളിലായാണ് വിവാഹം നടന്നത്. ഡിസംബർ ഒന്നിന് ക്രിസ്തീയ ആചാരപ്രകാരവും രണ്ടിന് ഹിന്ദുമത ആചാരപ്രകാരവുമായിരുന്നു വിവാഹം. ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തിന് നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസായിരുന്നു കാര്‍മികത്വം നല്‍കിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം ചുരങ്ങിയ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മുംബൈയില്‍ പ്രിയങ്കയുടെ വസതിയില്‍ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം നാലുമാസം കഴിഞ്ഞാണ് വിവാഹം നടന്നത്. ദില്ലിയിലെ താജ് പാലസ്സില്‍ ഡിസംബര്‍ നാലിന് നടന്ന വിവാഹ സല്‍ക്കാരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. 

View post on Instagram