ടോളിവുഡില്‍ തുടങ്ങി ഹോളിവുഡ് വരെ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പ്രിയങ്ക ചോപ്ര. എന്ന വിജയ്‌യുടെ തമിഴന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക വെള്ളിത്തിരയിലെത്തുന്നത്. അന്നുമുതല്‍ താന്‍ കട്ട ഇളയദളപതി ഫാനാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ലോക സുന്ദരി കൂടിയായ പ്രിയങ്ക ചോപ്ര.
ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍ അവസരം കിട്ടിയാല്‍ ഇനിയും വിജയ് യോടൊപ്പം അഭിനയിക്കുമെന്നും താരം പറഞ്ഞു. പ്രിയങ്ക ചോപ്രയും വിജയ്‌യും ഒന്നിച്ച മജിത് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു തമിഴ്. ഇതേ ചിത്രത്തില്‍ വിജയ്‌ക്കൊപ്പം പ്രിയങ്ക ചോപ്ര ഒരു ഗാനവും ആലപിച്ചിരുന്നു.
