രാജകീയ വിവാഹത്തില്‍ പ്രിയങ്ക ചോപ്ര ചിത്രങ്ങള്‍ കാണാം

ലണ്ടന്‍: മെയ് 19 ന് നടന്ന മേഗന്‍ മെര്‍ക്കിളിന്‍റെയും ഹാരി രാജകുമാരന്‍റെയും വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു പ്രിയങ്ക. സുഹൃത്തുകൂടിയായ മേഗന്‍റെ വിവാഹ ചടങ്ങുകളിലും പ്രിയങ്ക തന്‍റെ വ്യത്യസ്തമായ ലുക്കില്‍ തിളങ്ങി.

ബേജ് ഷിമ്മറി ഓഫ് ഷോള്‍ഡര്‍ ഡ്രെസ് ആണ് റിസപ്ഷന് പ്രിയങ്ക ധരിച്ചത്. വിവാഹ ചടങ്ങുകള്‍ക്കെത്തിയ പ്രിയങ്ക ലാവെന്‍റര്‍ നിറമുള്ള സ്കിര്‍ട്ട്, ബ്ലേസര്‍ കോമ്പോ ആണ് ധരിച്ചിരുന്നത്. ഒപ്പം മനോഹരമായൊരു തൊപ്പിയും പ്രിയങ്ക അണിഞ്ഞിരുന്നു. 

View post on Instagram

വിന്‍ഡ്സര്‍ കാസിലിലിലായിരുന്നു മേഗന്‍റെയും ഹാരിയുടെയും വിവാഹം. പ്രിയങ്കയെ കൂടാതെ ഒപ്ര വിന്‍ഫ്രെ, സെറീന വില്യം, ഡേവിഡ് ബെക്കാം തുടങ്ങി നിരവധി പേരാണ് ചടങ്ങിനെത്തിയത്.