ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും സുന്ദരിയായ രണ്ടാമത്തെ യുവതിയായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ തിരഞ്ഞെടുത്തു. പോപ്പ് ഗായിക ബിയോണ്‍സാണ് ഒന്നാം സ്ഥാനത്ത്.
ആന്‍ജലീന ജോളി, എമ്മ വാട്‌സണ്‍, ബ്ലേക്ക് ലൈവ്‌ലി, മിഷേലല്‍ ഒബാമ തുടങ്ങിയവരെ മറികടന്നാണ് പ്രിയങ്ക രണ്ടാം സ്ഥാനം നേടിയത്. അമേരിക്കയിലെ ലോസ് ഏഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് ബുസ് നെറ്റ് നടത്തിയ ഓണ്‍ലൈന്‍ പോളിലാണ് ഈ തിരഞ്ഞെടുപ്പ്. വോട്ട് ചെയ്തവര്‍ക്കും ബുസ് നെറ്റിനും നന്ദി രേഖപ്പെടുത്തി പ്രിയങ്ക ട്വീറ്റ് ചെയ്തു.
എമ്മ വാട്‌സണ്‍ നാലാം സ്ഥാനത്താണ്. ഹിലരി ക്ലിന്റന്‍ പട്ടികയില്‍ ആറാം സ്ഥാനത്തുണ്ട്. അതേസമയം ആഞ്ജലീന ജോളിയ്ക്ക് എട്ടാം സ്ഥാനമാണ് ലഭിച്ചത്. പ്രശസ്ത മോഡല്‍ ഗിഗി ഹാഡിഡ് 13-മത്തെ സ്ഥാനത്താണ്. അമേരിക്കയുടെ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ 21മത്തെ സ്ഥാനത്താണ്.
ക്വാണ്ടികോ എന്ന സീരിയലിലൂടെയാണ് പ്രിയങ്ക അന്താരാഷ്ട്ര പ്രശസ്തി നേടുന്നത്. പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേ വാച്ച് ജൂണില്‍ പുറത്തിറങ്ങാനിരിക്കുകയാണ്.
