അമേരിക്കന്‍ ടെലിവിഷന്‍ ഷോ ക്വണ്ടിക്കോയുടെ മൂന്നാംസീസണില്‍ അഭിനയിച്ചുവരുകയാണ് പ്രിയങ്ക ചോപ്ര

അമേരിക്കന്‍ ടെലിവിഷന്‍ ഷോ ക്വണ്ടിക്കോയുടെ മൂന്നാംസീസണില്‍ അഭിനയിച്ചുവരുകയാണ് പ്രിയങ്ക ചോപ്ര. ഈ പരമ്പരയിലെ ഒരു രംഗത്ത് പ്രിയങ്ക ഇട്ട വസ്ത്രമാണ് ഓണ്‍ലൈന്‍ ലോകത്തെ ചര്‍ച്ച. പ്രിയങ്ക തന്നെയാണ് തന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

കട്ടൗട്ടുള്ള ബ്ലേസറും, മിനി സ്കേര്‍ട്ടുമായിരുന്നു നടിയുടെ വേഷം. ഷോയിലെ ഈ വസ്ത്രത്തെക്കുറിച്ച് ഏറെ വിമര്‍ശനവും ട്രോളുമാണ് നടിക്കെതിരെ ഉയരുന്നത്. എന്നാല്‍ സാധാരണ വിമര്‍ശനങ്ങള്‍ക്കെല്ലാം ചുട്ടമറുപടി നല്‍കാറുള്ള പ്രിയങ്ക തല്‍ക്കാലം നിശബ്ദമാണ്.