ദില്ലി: പതിവായി തന്നെ  'സെക്‌സ് സിംബല്‍' എന്ന് വിശേഷിപ്പിക്കുന്നത് തന്നെ ഒരു തരത്തിവും ബാധിക്കുന്നില്ലെന്ന് പ്രിയങ്കാചോപ്ര. അടുത്ത കാലത്ത് ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് മാറിയ പിസി ഇത്തരത്തിലുള്ള വിശേഷണങ്ങള്‍ നല്ലതാണ് എന്നാണ് കരുതുന്നത്.

ഇത്തരം വിശേഷണങ്ങള്‍ ജോലിയുടെ ഭാഗമായുള്ള കാര്യമാണ്, നടിയെന്ന നിലയില്‍ അത്തരം വിളികള്‍ക്ക് ഇരയാകുന്നതായി തോന്നുന്നില്ല. അതുകൊണ്ട് തന്നെ 'സെക്സ് സിംബല്‍' എന്ന് പറഞ്ഞാല്‍ വേദനയൊന്നുമില്ല ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

എല്ലായ്‌പ്പോഴും പുരുഷന്മാര്‍ ഇക്കാര്യം ചെയ്യുന്നവരാണ്. അതൊരു തമാശയായിട്ടേ എടുക്കാറുള്ളൂ. എന്നാല്‍ ബിംബവല്‍ക്കരിക്കല്‍ എന്ന പദം ഒരു മോശം കാര്യമായി കരുതുന്നില്ല. ജനങ്ങള്‍ അവര്‍ വില്‍ക്കപ്പെടുന്ന വസ്തുക്കള്‍ വെച്ച് ഇതുപോലെ ചിത്രീകരിക്കുന്നത് സാധാരണയാണെന്ന് സണ്ണിലിയോണ്‍ പറഞ്ഞിരുന്നു. 

ഡ്വൊയ്ന്‍ ജോണ്‍സണും, സാക്ക് ആഫ്രോണും നായകന്മാരായ ബേ വാച്ചിലൂടെ ഹോളിവുഡില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് പ്രിയങ്കാചോപ്ര.