ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിക്കും മെഗാന്‍ മര്‍ക്കലിനും ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ഗോഡ് മദറാവുന്നത് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ആയിരിക്കുമെന്ന് സൂചന. ഖലീജ് ടൈംസ്, ബിസിനസ് ടൈംസ്, എന്‍ഡിടിവി തുടങ്ങി നിരവധി വെബ്സൈറ്റുകള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

2018 മെയ് 19 ന് നടന്ന മേഗന്‍ മെര്‍ക്കിളിന്‍റെയും ഹാരി രാജകുമാരന്‍റെയും വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു പ്രിയങ്ക. മേഗന്‍റെ അടുത്ത സുഹൃത്താണ് പ്രിയങ്ക. രാജകീയ വിവാഹത്തില്‍ റോയല്‍ ലുക്കില്‍ തന്നെയാണ്   പ്രിയങ്ക എത്തിയതും.വിവാഹ ചടങ്ങുകള്‍ക്കെത്തിയ പ്രിയങ്കയുടെ ചിത്രങ്ങളും അന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 

@priyankachopra x custom @viviennewestwood #styledbymimicuttrell #royalwedding @patidubroff @kenorourke1

A post shared by Mimi Cuttrell (@mimi) on May 19, 2018 at 3:30am PDT

 

വിവാഹത്തിന് ഒരുദിവസം മുന്‍പ് തന്നെ പ്രിയങ്ക ലണ്ടനിലെത്തിയിരുന്നു. മെഗന്‍റെ മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രിയങ്ക ആഘോഷങ്ങളില്‍ പങ്കെടുത്തത്. ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരില്‍ ഒരാളായി മേഗനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് പ്രിയങ്ക ‘ടൈമി’ൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ‘ജനങ്ങൾക്കു വേണ്ടി ഒരു രാജകുമാരി’ എന്നാണു മേഗനെ പ്രിയങ്ക വര്‍ണ്ണിച്ചത്.

വിന്‍ഡ്സര്‍ കൊട്ടാരവളപ്പിലെ സെന്‍റ് ജോര്‍ജ് പള്ളിയില്‍ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കിയായിരുന്നു വിവാഹം. വെളള ബോട്ട് നെക്ക് ഗൗൺ ആണ് വിവാഹ ദിനം മെഗാന്‍  ധരിച്ചിരുന്നത്. 

ചാൾസ്– ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ഹാരി. 2016 ലാണ് മേഗന്‍ മെര്‍ക്കിളും ഹാരി രാജകുമാരനും പ്രണയത്തിലായത്. 36കാരിയായ മേഗന്‍ മാര്‍ക്കിള്‍ ജനിച്ചതും വളര്‍ന്നതും കലിഫോര്‍ണിയയില്‍ ആണ്.