ക്വാണ്ടികോ മൂന്നാം സീസണ്‍ ട്രെയിലര്‍ പുറത്തിറങ്ങി

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഗ്ലാമറസ് ലുക്കിലെത്തുന്ന ഹോളിവുഡ് ടെലിവിഷന്‍ ആക്ഷന്‍ പരമ്പര ക്വാണ്ടിക്കോയുടെ മൂന്നാം സീസണിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏപ്രില്‍ 26 മുതല്‍ പരമ്പര സംപ്രേക്ഷണം ചെയ്യും. ഹോട്ട്ലുക്കിലാണ് പ്രിയങ്ക ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. അലെക്സ് പാരിഷ് എന്ന രഹസ്യാന്വേഷണ ഏജന്റ് ആയാണ് പ്രിയങ്ക ചിത്രത്തിൽ എത്തുന്നത്

അമേരിക്കന്‍ ചാനലായ എബിസി ചാനലിലാണ് ക്വാണ്ടികോ സംപ്രേഷണം ചെയ്യുന്നത്. റേറ്റിംഗ് ഇല്ലാത്തതിനാല്‍ ക്വാണ്ടികോ നിര്‍ത്താന്‍ പോകുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം സീസണിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.