ഭാവനയ്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് നടി പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയുടെ വീഡിയോ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലുമായി.

വിവാഹാശംസകള്‍. നിന്റെ ജീവിതത്തില്‍ വലിയ ഒരു ചുവടുവയ്‍ക്കുമ്പോള്‍ എല്ലാവിധ ആശംസകളും. നീ ധീരയും ആവേശവുമാണ്. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നു. എന്നും സ്‍നേഹം. പ്രിയങ്ക ചോപ്ര വീഡിയോ സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചായിരുന്നു നവീന്‍ ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നവീന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ മേഖലയിലുളളവര്‍ക്കായി വിപുലമായ സല്‍ക്കാരമാണ് ഇരുവരും ഒരുക്കിയത്.