മുംബൈ: ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് വളര്‍ന്ന താരമാണ് പ്രിയങ്ക ചോപ്രാ. ഫിലിം ഫെയര്‍ അഭിമുഖത്തിനിടയില്‍ പ്രിയങ്ക തന്‍റെ പ്രണയത്തെകുറിച്ചു വെളിപ്പെടുത്തിയിരിക്കുന്നു.അമേരിക്കയില്‍ ആരെങ്കിലുമായി പ്രണയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

എന്നാല്‍ തന്റെ സഹപ്രവര്‍ത്തകര്‍ ആരുമായിരുന്നില്ല അത് എന്നും താരം പറയുന്നു. ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ്. ഈ അടുത്തകാലം വരെ അങ്ങനെ അല്ലായിരുന്നു എന്നും പ്രിയങ്ക പറയുന്നു. ഞാന്‍ ഒരു സന്യാസിയാണ് എന്നു നിങ്ങള്‍ കരുതിയോ എന്നും താരം അഭിമുഖം ചെയ്ത ആളോടു ചോദിക്കുന്നുണ്ടായിരുന്നു.