ഭാവനയ്ക്ക് വിവാഹാശംസകളുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര; വീഡിയോ കാണാം

https://static.asianetnews.com/images/authors/ebba2f84-d43e-57ab-abd9-76f13958e9e3.jpg
First Published 21, Jan 2018, 10:00 AM IST
Priyanka chopra wishes bhavana on her wedding
Highlights

മലയാളികളുടെ പ്രിയനടി ഭാവനയ്ക്ക് വിവാഹാശംസകള്‍ അറിയിച്ച് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. ആരാധകര്‍ ഏറെ കാത്തിരുന്ന വിവാഹമാണ് ഭാവനയുടെത്. ഭാവനയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുളള പ്രിയങ്കയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

കഴിഞ്ഞ ദിവസം നടന്ന ഭാവനയുടെ മെഹന്ദി ആഘോഷത്തിന്‍റെ വീഡിയോയും  സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് മലയാളികളുടെ പ്രിയ നടി ഭാവനയും കന്നഡ സിനിമാ നിർമാതാവ് നവീനും  വിവാഹിതരാകാന്‍ പോകുന്നത്. ഇരുവരുടെയും വിവാഹം ജനുവരി 22 ന് തൃശൂരില്‍ നടക്കും.

തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കളെയും മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. അന്ന് വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍  സിനിമാ- രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. 

 

 

loader