ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ഹോളിവുഡില്‍ ശ്രദ്ധേയയാക്കിയത് അമേരിക്കലന്‍ ടെലിവിഷന്‍ പരമ്പര ക്വാന്റിക്കോ ആണ്. എന്നാല്‍ ക്വാന്റിക്കോയില്‍ തന്റെ സഹതാരമായ റസല്‍ടോവിലിന്റെ കൂടെയുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. 

ഓടുന്ന കാറില്‍ നിന്നും റസല്‍ പ്രിയങ്കയെ തള്ളി താഴെയിടുന്ന വീഡിയോയാണിത്. തള്ളി താഴെയിടുമ്പോള്‍ അരുതെന്ന് പറഞ്ഞ് പ്രിയങ്ക നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ നിലത്ത് വീണ പ്രിയങ്ക ഉറക്കെ ചിരിക്കുമ്പോള്‍ മാത്രമേ സത്യാവസ്ഥ എന്താണെന്ന് മനസ്സിലാകുന്നത്.

 നേരം പോക്കിന് ഇരുവരും ചേര്‍ന്ന് തയാറാക്കിയ വീഡിയോ ആണിത്. സത്യത്തില്‍ അത് ഓടുന്ന വാഹനമല്ല പകരം സിനിമാ സ്റ്റൈലില്‍ പിറകിലെ സ്‌ക്രീനില്‍ കാണുന്ന ചിത്രങ്ങലായിരുന്നു. എന്നാല്‍ വീഡിയോയ്ക്ക് താഴെ ഭയങ്കര ഓര്‍ജിനാലിറ്റി ഉണ്ടെന്ന് വീഡിയോയ്ക്ക് താഴെ ഒട്ടേറെ കമന്റുകളുണ്ട്. 

Scroll to load tweet…