ഗ്ലാമറസ്സായി പ്രിയങ്ക നായര്‍; വൈറലായി ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍

First Published 21, Mar 2018, 11:56 AM IST
Priyanka nair glamour photo Photo Shoot
Highlights
  • തമിഴിലും ശക്തമായ തിരിച്ചുവരവിനൊരുങ്ങി താരം
  • ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

ഇത് നമ്മുടെ പ്രിയങ്ക തന്നെയോ ? മലയാളി താരം പ്രിയങ്ക നായരുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഏറെകാലത്തിന് ശേഷം മലയാള സിനിമയില്‍ സജീവായ താരം ഇപ്പോള്‍ തമിഴ് സിനിമയിലും സജീവമാണ്. ഇതിനിടയിലാണ്  താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമായത്.

മലയാളത്തിൽ സുഖമാണോ ദാവിദേ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. തിയോർക്ക് അഞ്ചല്‍ എന്നാണ് പ്രിയങ്ക തമിഴില്‍ മടങ്ങിയെത്തുന്ന  സിനിമയുടെ പേര്. ഐടി രംഗത്തെ കഥാപാത്രവുമായാണ് പ്രിയങ്ക ചിത്രത്തിൽ‌ എത്തുന്നത്. തമിഴിൽ അവാർഡ് നേടിയ വെയിലിനു ശേഷം പിന്നീട് പ്രിയങ്ക സജീവമായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലേക്കുള്ള പ്രിയങ്കയുടെ മടങ്ങി വരവ് മികവുറ്റ കഥാപാത്രവുമായാണ്.

നവീൻ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഗിന്നസ് ഫിലിംസിന്റെ ബാനറിൽ ശ്രീധർ ആണ് നിർമ്മിക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും. ത്രില്ലർ മൂവിയായ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു തന്നെ തമിഴ് സിനിമ ലോകത്തു നിന്നു വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.  എംജിആറിന്റെ കൊച്ചുമകനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

loader