നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ സിനിമാ ഷൂട്ടിംഗ് നടന്ന സ്ഥലത്തും അന്വേഷണം. ജോര്‍ജ്ജേട്ടന്‍സ് പൂരം ചിത്രീകരിച്ച തൃശ്ശൂരിലെ ക്ലബിലാണ് അന്വേഷണം. ഹെല്‍ത്ത് ക്ലബിലെ ജീവനക്കാരെ കൊച്ചിയില്‍ വരുത്തി ചോദ്യം ചെയ്തു . ദിലീപിനൊപ്പം സെല്‍ഫി എടുത്തവരെയാണ് വിളിച്ചുവരുത്തിയത്.
അതേസമയം നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നീളുന്നതിൽ ഡിജിപി അതൃപ്തി പ്രകടിപ്പിച്ചു. എഡിജിപിയെയും ഐജിയെയും വരുത്തിച്ച് അന്വേഷണ വിവരങ്ങൾ തിരക്കി.
