Asianet News MalayalamAsianet News Malayalam

'ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സ്' ഡോക്യുമെന്‍ററി പ്രദര്‍ശനം തിരുവനന്തപുരത്തും

public screening of Gods in Shackles
Author
Thiruvananthapuram, First Published Jul 5, 2016, 7:05 PM IST

തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആനകള്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ പൊതുജനശ്രദ്ധ ക്ഷണിക്കുന്ന 'ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സ്' (ചങ്ങലയ്ക്കിട്ട ദൈവങ്ങള്‍) എന്ന ഡോക്യുമെന്‍ററിയുടെ സൗജന്യപ്രദര്‍ശനം തിരുവനന്തപുരം കലാഭവന്‍ തീയേറ്ററില്‍ നടക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യാതിഥിയായിരിക്കും. 

ജൂലൈ 6 രാവിലെ 11 മണി മുതല്‍ 12.35 വരെ കലാഭവന്‍ തീയേറ്ററിലാണ് പ്രദര്‍ശനം. ചലച്ചിത്രകാരിയും പത്രപ്രവര്‍ത്തകയുമായ സംഗീത അയ്യരാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുത്. ജൂണ്‍ 29ന് വൈകിട്ട് സ്പീക്കറുടെയും പത്തോളം എംഎല്‍എമാരുടെയും സാന്നിദ്ധ്യത്തില്‍ നിയമസഭാമന്ദിരത്തില്‍ നടത്തിയ ഡോക്യുമെന്‍ററി പ്രദര്‍ശനം ദേശീയമാധ്യമങ്ങളിലൂടെ പൊതുജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 

പൊതുജനങ്ങള്‍ക്കൊപ്പം സംസ്ഥാനത്തെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും പ്രദര്‍ശനത്തിനെത്തും.
ഉത്സവങ്ങളുടെ പിന്നാമ്പുറത്ത് ആനകള്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍ തുറന്നു കാണിക്കുകയാണ് ഡോക്യുമെന്ററിയുടെ ഉദ്ദേശ്യമെന്നും പൊതുജനങ്ങളുടെയും അധികാരികളുടെയും മനസ്സിലേയ്ക്ക് സന്ദേശം എത്തിക്കുക വഴി ആനകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സംവിധായിക സംഗീത അയ്യര്‍ പറയുന്നു.

അന്താരാഷ്ട്രതലത്തില്‍ ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സ് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ശുപാര്‍ശ ചെയ്ത ഈ ചിത്രം ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്‍റ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, ഇംപാക്ട്‌ഡോക്‌സ് അവാര്‍ഡ്ഓഫ് മെരിറ്റ്, വേള്‍ഡ് ഡോക്യുമെന്ററി അവാര്‍ഡ്‌സില്‍ ഗോള്‍ഡന്‍ അവാര്‍ഡ്, ലോസ് ആഞ്ചലസ് സിനിഫെസ്റ്റ് അവാര്‍ഡ് എന്നിവ കൂടാതെ രാജ്യാന്തര എലിഫന്റ് ഫിലിം ഫെസ്റ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios