ദുബായ്: യുഎഇയില്‍ ഏറ്റവും കൂടുതല്‍ ദിനം ഓടിയ വിദേശചിത്രം എന്ന റെക്കോഡ് ടൈറ്റാനിക്കില്‍ നിന്നും പുലിമുരുകനിലേക്ക്. ഈ റെക്കോഡ് മറികടക്കാന്‍ പുലിമുരുകന് വെറും 12 ദിവസങ്ങള്‍ മാത്രം മതി. ടെറ്റാനിക് 110 ദിവസമാണ് യു.എ.ഇ യിലെ തിയറ്ററുകളില്‍ തകര്‍ത്ത് ഓടിയത്. മലയാളത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടം സ്വന്തമാക്കി റെക്കോര്‍ഡുകള്‍ കടപുഴക്കിയ ഈ വൈശാഖ് ചിത്രം യു.എ.ഇ യില്‍ 98 ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കി കുതിക്കുകയാണ്. 

അതായത് ടൈറ്റാനിക് റെക്കോര്‍ഡ് പിന്നിടാന്‍ 12 ദിവസങ്ങള്‍ അകലെ. യു.എ.ഇ യില്‍ നിന്ന് ഇതുവരെ 25 കോടിയിലേറെ രൂപയാണ് പുലിമുരുകന്‍ വാരിയത്. യു.കെ, ന്യൂസിലാന്‍ഡ് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ തകര്‍പ്പന്‍ കളക്ക്ഷനാണ് പുലിമുരുകന്‍ സ്വന്തമാക്കുന്നത്.