മോഹന്‍‌ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്‍ത പുലിമുരുകന്‍ 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതe പുലിമുരുകന്‍ തെലുങ്കില്‍ മൊഴിമാറ്റി എത്തുന്നുവെന്ന വാര്‍ത്തയും വരുന്നു. മന്യംപുലി എന്നാണ് തെലുങ്കില്‍ സിനിമയുടെ പേര്.

പ്രമുഖ നിര്‍മ്മാതാവ് കൃഷ്‍ണ റെഡ്‍ഢിയാണ് സിനിമയുടെ തെലുങ്ക് അവകാശം സ്വന്തമാക്കിയത്. മോഹന്‍ലാലിന് തെലുങ്കിലും ഇപ്പോള്‍ ഏറെ ആരാധകരുണ്ട്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് സിനിമകളായ മനമന്ത, ജനതാ ഗാരേജ് എന്നിവ മെഗാ ഹിറ്റുകളായിരുന്നു.