Asianet News MalayalamAsianet News Malayalam

തെലുങ്കിലെ പുലിമുരുകനില്‍ മോഹന്‍ലാല്‍ മുരുകനല്ല

Pulimurugan Telugu version Manyam Puli release
Author
New Delhi, First Published Dec 2, 2016, 5:08 AM IST

ഹൈദരാബാദ്: പുലിമുരുകന്‍ വെള്ളിയാഴ്ച്ച മുതല്‍ തെലുങ്ക് സംസാരിക്കുന്ന മന്യം പുലിയായി റിലീസ് ചെയ്യുകയാണ്. ആന്ധ്രയിലും തെലുങ്കാനയിലും 300 ലധികം തിയേറ്ററുകളിലാണ് പുലിമുരുകന്‍റെ മൊഴിമാറ്റം എത്തുന്നത്. മുരുകന് പകരം കുമാര്‍ എന്ന പേരിലായിരിക്കും മന്യംപുലിയില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. ജനത ഗാരേജ് എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ തെലുങ്ക് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി തീര്‍ന്ന മോഹന്‍ലാല്‍ വീണ്ടും ആ വിജയം പുലിമുരുകനിലൂടെ ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. 

ചിത്രം തെലുങ്കില്‍ എത്തുമ്പോള്‍ ചില്ലറ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. മന്യം പുലിയില്‍ മോഹന്‍ലാല്‍ തന്നെയാണ് നായകന് ഡബ്ബ് ചെയ്തിരിക്കുന്നത്. ടോളിവുഡിന് സുപരിചിതനായ പീറ്റര്‍ ഹെയിനിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയില്‍ എത്തുന്ന സിനിമ എന്ന നിലയ്ക്കും മന്യംപുലി ബോക്‌സ് ഓഫീസില്‍ വന്‍ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. 

തെലുങ്ക് ബോക്‌സ് ഓഫീസ് നേട്ടം കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ പുലിമുരുകന്‍ 150 കോടി പിന്നിടുമെന്നാണ് കണക്കുകൂട്ടല്‍. സരസ്വതി ഫിലിംസും ടോമിച്ചന്‍ മുളകുപ്പാടവും ചേര്‍ന്നാണ് മന്യം പുലി തിയറ്ററുകളിലെത്തിക്കുന്നത്.

Follow Us:
Download App:
  • android
  • ios