ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിലെ അതിമനോഹരമായ മെലഡി ഗാനം പുറത്തുവിട്ടു. ഗോപി സുന്ദറാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കെ ജെ യേശുദാസും കെ എസ് ചിത്രയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.

വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയ്കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിനു പുറമേ ലാല്‍, തെലുങ്ക് നടന്‍ ജഗുപതി ബാബു, ഹിന്ദി നടന്‍ മകരാന്ദ് ദേശ്പാണ്ഡെ, തമിഴ് നടന്‍ കിഷോര്‍ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിലെ രണ്ടാമത്തെ മെലഡി വാണി ജയറാമാണ് ആലപിച്ചിരിക്കുന്നത്.
