Asianet News MalayalamAsianet News Malayalam

റെക്കോർഡുകൾ തകർത്ത് പുലിമുരുകന്‍ വേട്ട തുടരുന്നു

Pulimurukan
Author
First Published Oct 30, 2016, 4:33 PM IST

റെക്കോർഡുകൾ തകർത്ത് പുലിമുരുകന്റെ ജൈത്രയാത്ര. റിലീസ് ചെയ്ത് 25 ദിവസത്തിലേക്കെത്തുന്ന സിനിമ ഇതിനകം വാരിക്കൂട്ടിയത് 75 കോടിയോളം രൂപ.  100 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമായി പുലി മുരുകൻ മാറുമോയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും.

വാനോളം ആകാംക്ഷയുണരുമ്പോൾ മുരുകൻ തിയേറ്ററുകളിൽ വേട്ട തുടരുകയാണ്. ആദ്യം ദിനം 4.5 കോടി വാരിത്തുടങ്ങിയ മുരുകൻറെ കളക്ഷൻ നാൾക്ക് നാൾ മേലോട്ട്. തിങ്കളാഴ്ച  ഇരുപത്തി അഞ്ചാം ദിവസത്തിലേക്കെത്തുന്ന സിനിമ 75 കോടിയോളം രൂപയാണ് ഇതിനകം സ്വന്തമാക്കിയത്.

രാജ്യത്താകെ 400 ഓളം സ്ക്രീനിൽ തുടങ്ങിയ പുലിമുരുകൻ തകർപ്പൻ വിദേശ റിലീസിങ്ങിനുമൊരുങ്ങുകയാണ്. യുകെയിലും യൂറോപ്പിലും 150 സ്ക്രീനുകളിൽ നവംബർ 3ന് മുരുകനെത്തും. ബ്രിട്ടനിൽ അഡ്വാൻസ് സ്ക്രീനിംഗ്  സൂപ്പർ ഹിറ്റായിമാറി. ഗൾഫ്‍ നാടുകളിൽ ഷാരൂഖ് സിനിമ റിലീസ് ചെയ്യുന്നതിനെക്കാൾ സ്ക്രീനുകളിൽ സിനിമയെത്തും. തെലുങ്ക് പുലിമുരുകൻറെ റിലീസ് 11നാണ്. തമിഴ് ഡബ്ബിംഗും അണിയറയിൽ സജീവം. പകർപ്പവകാശങ്ങളെല്ലാം വിറ്റുപോകുന്നതും റെക്കോർഡ് തുകക്ക്.

Follow Us:
Download App:
  • android
  • ios